വൈക്കത്ത് പ്രസവത്തെ തുടര്‍ന്ന് അമ്മയും കുട്ടിയും മരണപ്പെട്ടു. ഞായറാഴ്ച വൈകുന്നേര ത്തോടെയാണ് വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്നു കുട്ടിയും അമ്മയും മരിച്ചത്. ആശുപത്രിയുടെ ചികിത്സാ പിഴവാണ് ഇതിന് കാരണമെന്നാണ് ഇവരുടെ മരണ്ത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
വൈക്കം കുലശേഖരമംഗലം ആഞ്ഞിലിത്തറയില്‍ പ്രീജ (36)യും കുട്ടിയുമാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറരയോടെ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച പ്രീജയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്നു, പ്രീജ മരിക്കുകയും ചെയ്തു. അര മണിക്കൂറിനു ശേഷമാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. കുട്ടിയും അമ്മയും പ്രസവത്തെ തുടര്‍ന്നു മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് എന്നാരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധിച്ചു. ബന്ധുക്കള്‍ വൈക്കം പൊലീസില്‍ ആശുപത്രിയ്ക്കും ഡോക്ടര്‍മാര്‍ക്കും എതിരെ പരാതി നല്കി.
സംഭവത്തില്‍ ഉന്നത തല അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍, തങ്ങളുടെ ഭാഗത്തു നിന്നും യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നാണ് വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. പ്രസവത്തിനിടെ അമിനോട്ടിക് ഫ്ളൂയിഡ് കയറുന്ന അവസ്ഥയുണ്ടായതാണ്. ഇതാണ് മരണ കാരണമായത്. ഇത്തരം അവസ്ഥ മുന്‍കൂട്ടി കണ്ടെത്താന്‍ സാധിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു. മൃതദേഹം തിങ്കളാഴ്ച പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.