സന്ദര്‍ശകരുടെ പ്രിയ വിനോദ സഞ്ചാര ഇടമായ പൂഞ്ഞാര്‍ അരുവിക്കച്ചാല്‍ വെള്ളച്ചാട്ടത്തിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. കോവിഡ് 19 -ന്റെ മുന്‍കരുതലും ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പും പ്രകാരമാണ് വെള്ളച്ചാട്ടത്തിലേക്ക് യാത്രക്കാരെ വിലക്കിയിരിക്കുന്നത്.
ലോക്ഡൗണ്‍ കാലത്ത് മറ്റു സ്ഥലങ്ങളിലേക്ക് പോകാനാവാത്ത സാഹചര്യത്തില്‍ ഇവിടേക്ക് ആള്‍ക്കൂട്ടം ധാരാളമായി എത്തുന്നതു ശ്രദ്ധയില്‍പെട്ടിരുന്നു. ആദ്യം വെള്ളത്തില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പു വെച്ചിരുന്നു. എന്നാല്‍ വീണ്ടും സന്ദര്‍ശകര്‍ എത്തിയതിനെ തുടര്‍ന്നാണ് പൂര്‍ണമായും സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നു പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തു പ്രസിഡന്റ് നിര്‍മല മോഹനന് അറിയിച്ചു.