കുമളി: കരിങ്കൊടി കാണിക്കുന്നതിന് സിപിഎം എന്തിനാണ് പരാക്രമം കാട്ടുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്.ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാന്‍ അവകാശമില്ലെങ്കില്‍ പിന്നെ എന്തു ജനാധിപത്യമാണ് ഉള്ളത്. ഏതു മന്ത്രിമാരുടെയും ഏതു ഭരണകൂടത്തിന്റെയും തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷത്തിന് അവകാശമില്ലെങ്കില്‍ എന്തു ഡെമോക്രസിയാണ് ഇവിടെയുള്ളതെന്നും സുധാകരന് ചോദിച്ചു.
പ്രതിഷേധിക്കുന്നത് സ്വാഭാവികമല്ലേ. മുഖ്യമന്ത്രിയെ വടി കൊണ്ട് അടിക്കാന്‍ പോയോ, കല്ലെറിയാന്‍ പോയോ… ഇല്ലല്ലോ. കരിങ്കൊടി കാട്ടി. കരിങ്കൊടി കാട്ടുന്നത് പ്രതിഷേധത്തിന്റെ പ്രതീകമാണ്. അതിന് എന്തിനാണ് സിപിഎമ്മിന്റെ ആളുകള്‍ ഇത്ര പരാക്രമം കാട്ടുന്നത്. ഇവിടെ പ്രതിഷേധിക്കാന്‍ പാടില്ലേ സുധാകരന് ചോദിച്ചു.