ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫ് ഭരണ സമിതിക്കെതിരെ ഇടത് മുന്നണി എസ്ഡിപിഐ പിന്തുണയോടെ അവതരിപ്പിച്ച അവിശ്വാസം പാസായി. ചെയര്‍ പേഴ്സണായിരുന്ന മുസ്ലിം ലീഗിലെ സുഹ്റാ അബ്ദുള്‍ ഖാദറിനെതിരെയായിരുന്നു അവിശ്വാസ പ്രമേയം. രാവിലെ പതിനൊന്ന് മണിയോടെയാണ് അവിശ്വാസ പ്രമേയ ചര്‍ച്ച ആരംഭിച്ചത്. 28 അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു. പതിനഞ്ച് വോട്ടുകളാണ് പ്രമേയം പാസാകാന്‍ വേണ്ടിയിരുന്നത്. 9 എല്‍ഡിഎഫ് അംഗങ്ങളും 5 എസ്ഡിപിഐ അംഗങ്ങളും ഒരു യുഡിഎഫ് വിമത അംഗവും അവിശ്വാസ പ്രമേയം പാസാകാന്‍ ലഭിച്ചു. കോണ്‍ഗ്രസില്‍ നിന്നും കൂറ് മാറിയ അന്സലനയും 5 എസ്ഡിപിഐ അംഗങ്ങളുമാണ് പ്രമേയത്തെ പിന്തുണച്ചത്.