വിപ്പ് ലംഘനം നടത്തിയ മൂന്ന് പേരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. ചങ്ങനാശ്ശേരി നഗരസഭാ ചെയര്മാന് തെരഞ്ഞെടുപ്പില്‍ വിപ്പ് ലംഘനം നടത്തിയവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. ഇവരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് കെ.പി.സി.സിയ്ക്ക് സമര്‍പ്പിക്കുന്നതിനായി ജനറല്‍ സെക്രട്ടറിമാരായ എം.എം.നസീര്‍,ജെയ്സണ്‍ ജോസഫ് എന്നിവരെ ചുമതലപ്പെടുത്തിയതായും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു.
അച്ചടക്ക ലംഘനം ഒരുകാരണവശാലും പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ലെന്നും തിങ്കളാഴ്ച വൈകുന്നേരത്തിന് മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടംഗ സമിതിക്ക് നിര്‍ദ്ദേശം നല്‍കിയതായും മുല്ലപ്പള്ളി പറഞ്ഞു.