കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തുടക്കത്തില്‍ തന്നെ തിരിച്ചടി. ചാണ്ടി കുടുംബത്തിന്റെ വിശ്വസ്തനും ജില്ലാപഞ്ചായത്തംഗവുമായ നിബു ജോണിനെ ഇടതുസ്വതന്ത്രനായി പുതുപ്പള്ളിയില്‍ മത്സരിപ്പിക്കാനുള്ള സി.പി.എം. നീക്കം പൊളിഞ്ഞു. നിബുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മന്ത്രി വാസവന്റെ നേതൃത്വത്തില്‍ നടത്തിയ നീക്കമാണ് ആദ്യം പുറത്താവുകയും പിന്നാലെ പൊളിഞ്ഞില്ലാതാവുകയും ചെയ്തത്. നിബു – സിപിഎം ചര്‍ച്ച ചിലകേന്ദ്രങ്ങളില്‍ നിന്നും ചോര്‍ന്നതോടെ എല്ലാം താറുമാറായി.
നിബു പറഞ്ഞുവച്ചത്
അരസമ്മതം മൂളിയിരുന്ന നിബുവിന് വാര്‍ത്ത ചോര്‍ന്നതോടെ പരിഭ്രാന്തിയായി. കേട്ടതൊക്കെ കളവാണെന്ന് നിബു വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാര്‍ഥിയാകാന്‍ തന്നെ ആരും സമീപിച്ചില്ല. ബുധനാഴ്ച രാത്രി താന്‍ ഒരു മരണവീട്ടിലായിരുന്നു. വിവാദമുണ്ടായത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമാണെന്നും അദ്ദേഹം വ്യക്തമാക്കുമ്പോഴും നിബുവിന്റെ അറിവില്ലാതെ ഇത്തരം ഒരു സാഹചര്യം രൂപപ്പെടുകയോ വാസവനെപോലെയുള്ള മുതിര്‍ന്ന നേതാവ് ചര്‍ച്ചയ്ക്ക് ശ്രമിക്കുകയോ ഇല്ലെന്ന യാഥാര്‍ത്ത്യവും പുതുപ്പള്ളിക്ക് മുന്നിലുണ്ട്.
നീക്കം ചോര്‍ന്നതോ.. ചോര്‍ത്തിയതോ
ഒടുവില്‍ നിബു ജോണുമായി സി.പി.എം. ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മന്ത്രി വി.എന്‍. വാസവനും സിപിഎമ്മ് സമീപിച്ചിട്ടില്ലേയെന്ന് നിബുവിനും പറയേണ്ടി വന്നു. സി.പി.എം. നടത്തിയ നീക്കങ്ങള്‍ ആ ക്യാമ്പില്‍നിന്നുതന്നെ ചോര്‍ന്നത് ഇടതുനേതാക്കളേയും പ്രതിസന്ധിയിലാക്കി.
വാസവന് പറഞ്ഞത്
തങ്ങള്‍ക്ക് മികച്ചനേതാക്കള് മത്സരിക്കാനുണ്ട്. ശനിയാഴ്ച സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ഇപ്പോള്‍ ഉണ്ടായ വിവാദങ്ങള്‍ കോണ്‍ഗ്രസ് പാളയത്തിലെ രസക്കേടുകളാണ് കാണിക്കുന്നത്. ആ തര്‍ക്കം തുടരും. തങ്ങള്‍ക്ക് അതില്‍ പങ്കില്ലെന്നും അദ്ദേഹം അറിയിച്ചു.
നിഷേധം ദുരൂഹം…?
എല്ലാ കാര്യങ്ങളും നിബു വ്യാഴാഴ്ച നിഷേധിച്ചെങ്കിലും ബുധനാഴ്ച രാത്രി അദ്ദേഹം രംഗത്തുവരാഞ്ഞതെന്തെന്ന സംശയം കോണ്‍ഗ്രസിലുണ്ട്.
ബുധനാഴ്ച രാത്രിതന്നെ ആക്ഷേപങ്ങള്‍ നിഷേധിക്കാഞ്ഞത് കോണ്‍ഗ്രസ് നേതൃത്വത്തിനും ആശങ്കയുണ്ടാക്കി.
ചിലവിഷയങ്ങളുണ്ടായിരുന്നു ഡി.സി.സി. അധ്യക്ഷന്‍
നിബു തങ്ങളുമായി നേരത്തേ ബന്ധപ്പെട്ടിരുന്നെന്നും ചില വിഷമങ്ങള്‍ ശ്രദ്ധയില്കൊണ്ടുവന്നെന്നും ഡി.സി.സി. അധ്യക്ഷന്‍ നാട്ടകം സുരേഷ്