ആലപ്പുഴ: ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകക്ഷിയായ ബിഡിജെഎസ് തങ്ങളുടെ സ്ഥാനാര്‍ഥികളെ ശനിയാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒന്നിന് കോട്ടയത്ത് വച്ചാകും പ്രഖ്യാപനം.
മാവേലിക്കര, കോട്ടയം, ഇടുക്കി, ചാലക്കുടി സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്.
കഴിഞ്ഞതവണ മത്സരിച്ച വയനാട്, ആലത്തൂര്‍ മണ്ഡലങ്ങള്‍ ബിജെപിക്ക് നല്‍കിയിരുന്നു. പകരം കോട്ടയവും ചാലക്കുടിയും ലഭിച്ചു. കോട്ടയത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനാണ് ചേര്‍ത്തലയില്‍ ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം.
മാവേലിക്കരയില്‍ കെപിഎംഎസ് നേതാവായിരുന്ന ബൈജു കലാശാലയ്ക്കാണു പ്രഥമപരിഗണന. ഇടുക്കിയില്‍ ക്രിസ്ത്യന്വിഭാഗത്തില് നിന്നുള്ളയാളെ സ്ഥാനാര്‍ഥിയാക്കാനാണ് ആലോചന. ഉടുമ്ബന്‍ചോല മുന്‍ എംഎല്‍എ മാത്യു സ്റ്റീഫന്റെ പേര് പരിഗണനയിലുണ്ട്.
ചാലക്കുടിയില്‍ റബര്‍ബോര്‍ഡ് വൈസ് ചെയര്മാന് ഉണ്ണിക്കൃഷ്ണനാണ് പ്രഥമപരിഗണന. എസ്എന്‍ഡിപി വനിതാ വിഭാഗം നേതാവ് ഇ.എസ്. ഷീബയും അഡ്വ.സംഗീതാ വിശ്വനാഥനും സാധ്യത ലിസ്റ്റിലുണ്ട്.