കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പോളിങ് പുരോഗമിക്കുകയാണ്. ആദ്യ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 14.78 ശതമാനം വോട്ടര്‍മാര്‍ വോട്ടുരേഖപ്പെടുത്തി. പാമ്പാടിയിലും പുതുപ്പള്ളിയിലും അയര്ക്കുന്നത്തുമാണ് ഇതുവരെ ഏറ്റവുമധികം പേര് വോട്ട് ചെയ്തത്. രാവിലെ ഏഴുമണിയോടെ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറുമണി വരെ തുടരും. യന്ത്രത്തകരാര്‍ മൂലം ചിലയിടങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങാന്‍ വൈകിയിരുന്നു.
യുഡിഎഫാണ് ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത്. അവരാണ് മാപ്പുപറയേണ്ടത്. മുന്‍ ഡിസിസി സെക്രട്ടറി വിജയകുമാറാണ് ചികില്സാവിവാദത്തിന് പിന്നിലെന്നും മന്ത്രി വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ഓഡിയോ ക്ലിപ് വിവാദം എല്‍ഡിഎഫിന്റെ തലയില്‍ കെട്ടിവയ്ക്കേണ്ടെന്ന് മന്ത്രി വി.എന്‍ വാസവന് പറഞ്ഞു .പോളിങ് ശതമാനം വിജയ പരാജയങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, ജെയ്ക് സി. തോമസ് മണര്‍കാട് കണിയാംകുന്ന് എല്‍.പി. സ്കൂളിലും ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ സ്കൂളിലും വോട്ട് രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാലിന് മണ്ഡലത്തില്‍ വോട്ടില്ല. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.
ആകെ ഒരുലക്ഷത്തി എഴുപത്തിയാറായിരത്തി നാന്നൂറ്റി പതിനേഴ് വോട്ടര്‍മാരാണുള്ളത്. 182 പോളിങ് സ്റ്റേഷനുകളിലായി 228 വോട്ടിങ് യന്ത്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി നേടിയ എക്കാലത്തെയും വലിയ ഭൂരിപക്ഷമായ 33,000 ചാണ്ടി ഉമ്മനിലൂടെ മറികടക്കുമെന്ന് യുഡിഎഫ് ഉറപ്പിച്ചു പറയുമ്പോള്‍ നേരിയ ഭൂരിപക്ഷത്തില്‍ എങ്കിലും 53 വര്‍ഷത്തിനുശേഷം ജയ്ക് സി. തോമസിലൂടെ മണ്ഡലം തിരിച്ചുപിടിക്കും എന്നാണ് എല്‍ഡിഎഫിന്റെ പ്രഖ്യാപനം. വോട്ടു നില മെച്ചപ്പെടുത്തും എന്നാണ് ബിജെപിയുടെ അവകാശവാദം.