കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനോട് പലര്‍ക്കും അസൂയ കൂടുകയാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.
കോട്ടയം കുമരകത്ത് നടന്ന പരിപാടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ചിലര്‍ മുഖ്യമന്ത്രിക്കെതിരേ ബോംബ് വയ്ക്കണമെന്ന് പറയുന്നു. മറ്റുചിലര്‍ അദ്ദേഹം വണ്ടിയിടിച്ച് മരിക്കണമെന്ന് ആഗ്രഹിക്കുന്നു. ചിലര്‍ വെള്ളമൊഴിച്ച് പ്രാകുന്നു. ഇതിനായി ഒരുപാട് മറിയക്കുട്ടിമാരെ ചിലര്‍ രംഗത്തിറക്കുന്നുണ്ട്. മറ്റുചിലര്‍ അത്തരക്കാരെ ഉപയോഗപ്പെടുത്തുകയാണ്.
കൂടുതല്‍ പറയുന്നില്ലെന്നും ഒന്നും പറയാൻ കഴിയാത്ത കാലത്താണ് നാം ജീവിക്കുന്നതെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.