കൊല്ലം: കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു. കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്.ടികെഎം എൻജിനീയറിംഗ് കോളജ് വിദ്യാർഥിനി തൃക്കടവൂർ മതിലില്‍ കുന്നത്തുകിഴക്കതില്‍ ഗോപിക (18) ആണ് മരിച്ചത്.
കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. സൈക്കിള്‍ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോള്‍ ബസിന്റെ പിൻവശം സ്കൂട്ടറില്‍ തട്ടുകയായിരുന്നു.