കൊല്ലം: മുത്തച്ഛനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ റാണി ഭവനത്തില്‍ രതീഷ്-ആര്‍ച്ച ദമ്പതികളുടെ മകള്‍ നീലാംബരിയാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടു മണിക്കായിരുന്നു സംഭവം. വീട്ടുമുറ്റത്ത് അമ്മയുടെ അച്ഛന് ശ്രീജയനൊപ്പം കളിച്ചുകൊണ്ട് നിന്നപ്പോഴാണ് അപകടം ഉണ്ടായത്.
മുത്തച്ഛനായ ശ്രീജയന്‍ ഫോണ്‍ വന്നതോടെ ശ്രദ്ധ മാറി. തിരികെ നോക്കിയപ്പോള്‍ പാമ്പ് മതിലിനോട് ചേര്‍ന്ന ദ്വാരത്തിലേക്ക് കയറുന്നതാണ് കണ്ടത്. കുട്ടിയുടെ കാലില്‍ കടിയേറ്റ പാട് കണ്ടതോടെ ഉടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
റസ്റ്റോറന്റ് ജീവനക്കാരനാണ് പിതാവ് രതീഷ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ഇന്ന് വീട്ടുവളപ്പില്‍ സംസ്കരിച്ചു. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തു.