കൊല്ലം: മാസപ്പടിയില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള മാത്യു കുഴന്‍നാടന്റെ ആരോപണം ഗൗരവതരമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്.
കെആര്എംഇഎലില്നിന്നും സിഎംആര്എലില്നിന്നുമായി 95 കോടി വാങ്ങിയത് പിണറായി ആണെന്നും സുധാകരന് വിമർശിച്ചു.
കൊല്ലത്ത് സമരാഗ്നി പരിപാടിയോടനുബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.സുധാകരനും നടത്തുന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാവ്ലിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മാസപ്പടി.