കൊല്ലം വടക്കേവിള സര്‍വ്വീസ് സഹകരണ ബാങ്ക് പുതിയ ശാഖയുടെ ഉദ്ഘാടനം ഓണ്‍ലൈ നായി മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ പരമാവധി ഒഴിവാക്കാനും യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംഘടിപ്പിക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തെ മാനിച്ച് കണ്ടോലില്‍ ശാഖയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നടത്താനുള്ള വടക്കേവിള സര്‍വ്വീസ് സഹകരണ ബാങ്കിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
കേരളത്തില്‍ ആദ്യമായാണ് ഒരു സഹകരണ ബാങ്ക് ഇത്തരത്തില്‍ ഓണ്‍ലൈനായി ഉദ്ഘാടനം നടത്തുന്നതെന്ന് ബാങ്ക് പ്രസിഡന്റ് എ.അജിത്ത് കുമാര്‍ പറഞ്ഞു. കൗണ്ടര്‍ ഉദ്ഘാടനം കൊല്ലം മേയര്‍ ഹണി ബെഞ്ചമിനും ലോക്കര്‍ ഉദ്ഘാടനം എം.നൗഷാദ് എം.എല്‍.എയും വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ആര്.രാമചന്ദ്രന് എം.എല്‍.എയും ആദ്യ നിക്ഷേപം സ്വീകരിക്കല്‍ നോര്‍ക്കാ റൂട്ട്സ് വൈസ് ചെയര്മാന് കെ.വരദരാജനും നിര്‍വഹിച്ചു.