കൊല്ലം:രാസലഹരിയുമായി ഒരാള്‍ പിടിയില്‍. ഓച്ചിറ സ്വദേശി ഗോകില്‍ ഗോപാലാണ് പിടിയിലായത്. നാലു ഗ്രാം എം.ഡി.എം.എ
ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. എം.ഡി.എം.എ. തൂക്കി വില്ക്കാന് ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസും കണ്ടെടുത്തു.
കരുനാഗപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. ഉദയകുമാറും പാര്‍ട്ടിയും നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ എബിമോന് കെ.വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആര്. അഖില്‍, എസ്. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.