കൊല്ലം: മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ താന്‍ കെ-റെയില്‍ പദ്ധതി നടപ്പാക്കുമായിരുന്നുവെന്ന് കെ വി തോമസ്. വികസനം ജനങ്ങള്‍ക്കുവേണ്ടിയാണെന്നും അതിനായി എതിര്‍പ്പുകള്‍ മാറ്റിവെച്ച് എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന് കൊല്ലത്ത് സംഘടിപ്പിച്ച പരിപാടില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. തര്‍ക്കങ്ങള്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പറഞ്ഞുതീര്‍ക്കുകയാണ് വേണ്ടത്. അവിടെയാണ് മഹാത്മജി തെളിച്ച വെളിച്ചം കൂടുതല്‍ പ്രകാശിതമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലെ യുവനേതാക്കളുടെ മുഖഭാഷ ധാര്‍ഷ്ട്യത്തിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി. എളിമ കൂടുമ്പോഴാണ് വലിപ്പംകൂടുന്നതെന്ന് അവര്‍ മനസ്സിലാക്കണമെന്നും കെ വി തോമസ് പറഞ്ഞു.