കൊല്ലം: നവകേരള സദസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കവെ സ്റ്റേജിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു.
നവകേരള സദസ് കേരളത്തിലെ ഏതെങ്കിലും മുന്നണിക്കോ പാര്‍ട്ടിക്കോ എതിരായതോ അനുകൂലമായതോ ആയ പരിപാടിയല്ലെന്ന് മുഖ്യമന്ത്രി പറയവേ ‘അല്ല അല്ല’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ് ഇയാള്‍ വേദിയിലേക്ക് കയറാന്‍ ശ്രമിച്ചത്.
ഉടന്‍തന്നെ പോലീസും മുഖ്യമന്ത്രിയുടെ സുരക്ഷാസേനയും ഇടപെട്ട് ഇയാളെ വേദിക്കരികില്‍നിന്ന് മാറ്റി. ഇയാള്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട്.അതിനിടെ യുഡിഎഫ് പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ നീക്കമാണ് വേദിക്കരികില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.