കൊല്ലം: മിഠായി തെരുവിലൂടെയുള്ള പ്രോട്ടോകോള്‍ ലംഘിച്ചുള്ള ഗവര്‍ണറുടെ യാത്ര ആ പദവിക്ക് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഗവര്‍ണറുടെ ഇഷ്ടം നോക്കിയല്ല സുരക്ഷയൊരുക്കുന്നത്. സെഡ് പ്ലസ് കാറ്റഗറിയുള്ള ഗവര്‍ണര്‍ക്ക് സുരക്ഷ കൊടുക്കാനുള്ള ഉത്തരവാദിത്തം കേരളാ പൊലിസിനുണ്ട് അത് നല്‍കിയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ യാത്രിയിലൂടെ കേരളത്തിന്റെ ക്രമസമാധാനനില ഭദ്രമാണെന്ന് ഗവര്‍ണര്‍ കാണിച്ചുതന്നെന്നും മുഖ്യമന്ത്രി നവകേരള സദസിന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.