കൊല്ലം: ചക്കുവള്ളി ക്ഷേത്രത്തില്‍ മുഖ്യമന്ത്രിക്കായി ഗണപതിഹോമം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പരബ്രഹ്മ ക്ഷേത്രത്തിലാണ് മുഖ്യമന്ത്രിയുടെ പേരില്‍ 60 രൂപ അടച്ച് ഗണപതി ഹോമം നടത്തിയത്. ക്ഷേത്രത്തിന് സമീപത്തുള്ള കശുവണ്ടി ഫാക്ടറിയുടെ സ്ഥലത്ത് ഇന്നാണ് നവകേരള സദസ്സ് നടക്കുക. ക്ഷേത്രമൈതാനം നവകേരളസദസ്സിന് ഉപയോഗിക്കുന്നത് ഹൈക്കോടതി ഇടപെട്ട് വിലക്കിയിരുന്നു.
പത്തനാപുരത്തുവച്ചാണ് കൊല്ലം ജില്ലയിലെ ആദ്യ പൊതുയോഗം. പുനലൂരിലെയും കൊട്ടാരക്കരയിലെയും യോഗങ്ങള്‍ക്ക് ശേഷം വൈകിട്ട് ചക്കുവള്ളിയിലെ യോഗത്തോടെ സമാപിക്കും. ഗവർണർ വിഷയത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ശക്തമായ പ്രതികരണം നടത്താനാണ് സാധ്യത. കരിങ്കൊടി പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നത്.