കൊല്ലം : കെഎസ്ആര്‍ടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് അദ്ദേഹം കത്ത് നല്കി. ിലവില്‍ ഗതാഗത വകുപ്പ് സെക്രട്ടറിയാണ് ബിജു പ്രഭാകര്‍. ഗതാഗത വകുപ്പ് സെക്രട്ടറി പദവിയില്‍ നിന്ന് ഒഴിവാകാന്‍ അദ്ദേഹം സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഇനി ഒന്നേകാല്‍ വര്‍ഷം കൂടി ബിജു പ്രഭാകറിന് സര്‍വീസ് കാലാവധിയുണ്ട്.
ഗതാഗത മന്ത്രിയായി കെ.ബി. ഗണേഷ് കുമാര്‍ ചുമതലയേറ്റതു മുതല്‍ മന്ത്രിയും സിഎംഡിയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ല. ഇലക്ട്രിക് ബസ് വിവാദം നീരസം ഒന്നുകൂടി വര്‍ധിപ്പിക്കുകയും ചെയ്തു. അടുത്ത കാലത്തായി നിയമിക്കപ്പെട്ട ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ പ്രമോജ് ശങ്കറാണ് കെഎസ്ആര്‍ടിസിയിലെ ഭരണം നിയന്ത്രിക്കുന്നത്.
അസോസിയേഷന് ഓഫ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് അണ്ടര്‍ ടേക്കിംഗി (എഎസ് ആര് ടിയു ) ന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനായി ഓസ്ട്രേലിയയില്‍ പോയിരുന്ന ബിജു പ്രഭാകര്‍ കഴിഞ്ഞ 28-ന് തിരിച്ചെത്തിയിട്ടും ഇതുവരെ സിഎംഡിയുടെ ചുമതല ഏറ്റെടുക്കുകയോ കെഎസ്ആര്‍ടിസി ഓഫീസില്‍ പോവുകയോ ചെയ്തിട്ടില്ല.
ജീവനക്കാരുടെ ശമ്ബളം മുടങ്ങുന്ന വിഷയത്തിലടക്കം സിഎംഡിയും മന്ത്രിയും തമ്മില്‍ വിയോജിപ്പുണ്ട്.ടോമിന്.ജെ. തച്ചങ്കരി മൂന്നര വര്‍ഷം കെഎസ്ആര്‍ടിസിയില്‍ സിഎം ഡിയായി പ്രവര്‍ത്തിച്ചിരുന്നു. അന്ന് ഇതിലേറെ കഷ്ടമായിരുന്നു കെഎസ്ആര്‍ടിസിയുടെ നില എങ്കിലും ജീവനക്കാര്‍ക്ക് അദ്ദേഹം കൃത്യമായി ശമ്ബളം നല്‍കിയിരുന്നു.
ഇപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ പ്രതിമാസടിക്കറ്റ് വരുമാനം ശരാശരി 220 കോടിയോളമുണ്ട്. പരസ്യവിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന മാനേജരെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കെ എസ് ആര്‍ടിസിയില്‍ ശുദ്ധികലശം തന്നെയാണ് മന്ത്രി ലക്ഷ്യമിടുന്നതെന്ന് വ്യക്തം. മന്ത്രിയുമായി വിയോജിച്ചു കൊണ്ട് ബിജു പ്രഭാകറിന് സി എം ഡിസ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്നതും യാഥാര്‍ഥ്യമാണ്.