ശാസ്തംകോട്ട: പി.ഡി.പി നേതാവ് അബ്ദുനാസ്സര്‍ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി (70) നിര്യാതയായി. കരുനാഗപ്പള്ളി മൈനാഗപ്പള്ളി വേങ്ങ തോട്ടുവാല്‍ മന്‍സിലില്‍ ടി.എ അബ്ദുസമദ് മാസ്റ്ററുടെ ഭാര്യയാണ്. മാതാവിനെ സന്ദര്‍ശിക്കുന്നതിന് മഅ്ദനിക്ക് വിചാരക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയിരുന്നു.