കൊല്ലം : പൊറോട്ടയും ബീഫും കടം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഭക്ഷണ സാധനങ്ങളില്‍ മണ്ണ് വാരിയിട്ടതായി പരാതി. എഴുകോണിലെ അക്ഷരാ ഹോട്ടലിലാണ് സംഭവം.സംഭവത്തില്‍ ചിറ്റാകോട് പുത്തൻനട ക്ഷേത്രത്തിന് സമീപം കെ എസ് നിവാസിലെ അനന്തു(33)വിനെ കൊല്ലം എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.
മാറനാട് സ്വദേശികളായ രാധയും മകൻ തങ്കപ്പനും ചേര്‍ന്നാണ് ഹോട്ടല്‍ നടത്തുന്നത്. ഹോട്ടലിലെത്തിയ യുവാവ് പൊറോട്ടയും ബീഫ് കറിയും കടമായി ആവശ്യപ്പെട്ടു. എന്നാല്‍ മുൻപ് വാങ്ങിയതിന്റെ പണം തരാതെ ഇനി കടമായി ഭക്ഷണം തരില്ലെന്ന് പറഞ്ഞതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.
കടയുടമ രാധയെ ദേഹോപദ്രവം ചെയ്യുകയും പുറത്തേക്കിറങ്ങി മണ്ണു വാരികൊണ്ടു വന്ന് പൊറോട്ടയിലും പാകം ചെയ്തു വെച്ചിരുന്ന കറിയും ഇടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അതിക്രമം നടത്തിയ അനന്തു.