കൊല്ലത്ത് അഞ്ചല്‍ ഇടമുളക്കലില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. ഇടമുളക്കല്‍ അമൃത് ഭവനില്‍ സുനില്‍ (34) ഭാര്യ സുജിനി (24) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനിലിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. സുജിനിയുടെ മൃതദേഹം തറയില്‍ കിടക്കുന്നനിലയിലുമായിരുന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസെത്തി പ്രാഥമിക പരിശോധനകള്‍ നടത്തിവരികയാണ്.