കാസര്‍ഗോഡ്: കുമ്പള സീതാംഗോളിമുഗുവില് ജേഷ്ഠന്റെ കുത്തേറ്റ് അനിയന് മരിച്ചു. അബ്ദുള്ള മുസ് ലിയാരുടെ മകന് നിസാര്‍ (35) ആണ് മരിച്ചത്. ഇയാളെ കുത്തിയ സഹോദരന് റഫീഖ് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി.
ജേഷ്ഠനും അനുജനും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് ഉണ്ടായ ഉന്തിലും തള്ളിലുമാണ് അനുജനെ ചേട്ടൻ കുത്തി യത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.