കാസര്‍കോട് ജനതാദള്‍ എസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു. കുഞ്ചത്തൂര്‍ സ്വദേശിയായ ഡോക്ടര്‍ക്കാണ് രോഗം ബാധിച്ചത്. ജൂലൈ 11 ന് നടന്ന എല്‍ ഡി എഫ് യോഗത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കളടക്കമുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്തി. എല്ലാവരുടെയും ഫലം നെഗറ്റീവാണെന്ന് സി പി എം ജില്ലാ സെക്രട്ടറി അറിയിച്ചു. കണ്ണൂര്‍ ഗവണ്മെന്റ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒരു മെഡിക്കല്‍ ഓഫീസര്‍ക്കും പി ജി സ്റ്റുഡന്റിനും കൊവിഡ് ലക്ഷണങ്ങളുണ്ടായതോടെ ആശുപത്രിയിലെ 50 ആരോഗ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.