കാസര്‍കോട്: കഴിഞ്ഞ അഞ്ച് മാസത്തിനിടെ കാസര്‍കോട് ജില്ലയില്‍ 3,502 പേരെ തെരുവ് നായ ആക്രമിച്ചു. ജനുവരിയില്‍ 555, ഫെബ്രുവരിയില്‍ 696, മാര്‍ച്ചില്‍ 757, ഏപ്രിലില്‍ 647, മെയില്‍ 658, എന്നിങ്ങനെയാണ് കണക്ക്.
തെരുവ് നായകളുടെ ആക്രമണത്തില്‍ മനഷ്യര്‍ മാത്രമല്ല, വളര്‍ത്തുമൃഗങ്ങളും ഇരയാകുകയാണ്. കഴിഞ്ഞ വര്‍ഷം നായയുടെ ആക്രമണത്തില്‍ ജില്ലയില്‍ 6,154 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതാണ് തെരുവ് നായകളുടെ ശല്യം വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണം.