കാസര്‍കോട്: ബിജെപി ദുര്‍ഭരണമാണ് കര്‍ഷകരെ പ്രക്ഷോഭവുമായി തെരുവിലിറക്കിയതെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ബി എം കാംബ്ലേ.
‘രാജ്യത്തിന്റെ വീണ്ടെടുപ്പിന് ‘എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്ര കാസര്‍കോട് ജില്ലയിലെ ഉപ്പളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചങ്ങാത്ത മുതലാളിമാര്‍ക്കുവേണ്ടി കാര്‍ഷിക മേഖലയെ തീറെഴുതി കൊടുക്കുകയാണ് ബിജെപി ഭരണകൂടം. ക്ഷേത്രനിര്‍മാണം മുഖ്യ അജണ്ടയാക്കി രഥയാത്ര നടത്തിയാണ് ബിജെപി അധികാരത്തിലെത്തിയത്.
കര്‍ഷകര്‍, സ്ത്രീകള്‍, യുവാക്കള്‍ ഉള്‍പ്പെടെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അവരുടെ അജണ്ടയിലില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളും സാധാരണക്കാരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ അവഗണിച്ചിരിക്കുകയാണ്. ഭാരത് ജോഡോ യാത്ര നടത്തിയ കോണ്‍ഗ്രസ് പാര്‍ട്ടി സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങള്‍ ഉന്നയിച്ചില്ല. തൊഴിലാളികളുടെയും കര്‍ഷകരുടെയും താല്‍പ്പര്യം തങ്ങളാണ് സംരക്ഷിക്കുന്നതെന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ന് കര്‍ഷക- തൊഴിലാളി വിരുദ്ധ പാര്‍ട്ടിയായി മാറിയിരിക്കുന്നു.
എല്ലാ പാര്‍ട്ടികളും രാജ്യത്തെ കേവല ന്യൂനപക്ഷമായ വരേണ്യവിഭാഗങ്ങളുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്. ഇതര പാര്‍ട്ടിയിലെ എംപിമാരെയും എംഎല്‍എ മാരെയും ജയിലിടച്ചും റെയ്ഡു നടത്തിയും ഭീഷണിപ്പെടുത്തി കൂടെ ചേര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപി ഇതര പാര്‍ട്ടികള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ പ്രശ്നങ്ങളാണ് എസ്ഡിപിഐ ഉന്നയിക്കുന്നതെന്നും ബി എം കാംബ്ലേ കൂട്ടിച്ചേര്‍ത്തു.
സംഘപരിവാരത്തിലൂടെ വളര്‍ന്ന് കലാപങ്ങളിലൂടെ അധികാരത്തിലെത്തിയ മോദിയുടെ ഗ്യാരന്റിയല്ല ഭരണഘടനയുടെ ഗ്യാരന്റിയാണ് രാജ്യഭൂരിപക്ഷത്തിന് വേണ്ടതെന്ന് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു. ഭരണകൂടം മതവും ജാതിയും നോക്കി രാജ്യത്ത് വിവേചനം നടപ്പാക്കുകയാണ്. കര്‍ഷകരെ ദ്രോഹിക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജാതി സെന്‍സസിനോട് മുഖംതിരിഞ്ഞുനില്ക്കുക യാണെന്നും അദ്ദേഹം പറഞ്ഞു.
ബി എം കാംബ്ലേ ജാഥാ ക്യാപ്ടന് പതാക കൈമാറി യാത്ര ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. നാല്‍പ്പത് ശതമാനത്തിന്റെ പിന്തുണയില്‍ രാജ്യത്തെ അടക്കിവാഴുകയാണ് ഫാഷിസമെന്നും ഇന്ത്യയെ രക്ഷിക്കാന്‍ രാജ്യത്തെ നിര്‍മിച്ചവരുടെ പിന്‍ഗാമികളും രാജ്യം നിലനില്‍ക്കണ മെന്നാഗ്രഹിക്കുന്നവരും പൗരധര്‍മം നിര്‍വഹിക്കാന്‍ തയ്യാറാവണമെന്നും പി അബ്ദുല്‍ ഹമീദ് അഭ്യര്‍ഥിച്ചു.
ജാഥാ ക്യാപ്ടന് മൂവാറ്റുപുഴ അഷ്റഫ് മൗലവി, വൈസ് ക്യാപ്ടന്മാരായ തുളസീധരന്‍ പള്ളിക്കല്‍, റോയ് അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി കെ കെ ഫൗസിയ, കാസര്‍കോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര സംസാരിച്ചു. ഉപ്പളയില്‍ നിന്നാരംഭിച്ച യാത്ര ആദ്യദിനം ബന്ദിയോട്, കുമ്പള, മൊഗ്രാല്‍, കാസര്‍കോട് എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് മേല്‍പ്പറമ്പില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ അഷ്റഫ് മൗലവി, റോയ് അറയ്ക്കല്‍, കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഭാസ്കര പ്രസാദ്, ജില്ലാ ജനറല്‍ സെക്രട്ടറി എം എച്ച് മുനീര്‍, ജില്ലാ ട്രഷറര്‍ ഹാഷിഫ് ടി എ സംസാരിച്ചു. സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ സംബന്ധിച്ചു. ജനമുന്നേറ്റ യാത്രയോടനുബന്ധിച്ച് വിവിധ തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളും സാമൂഹിക പ്രവര്‍ത്തകരും യാത്രാ ക്യാപ്ടനുമായി കൂടിക്കാഴ്ച നടത്തി. കാസര്‍കോട് ജില്ലാ എസ്.സി/എസ്ടി ഡെവലപ്മെന്റ് അഡൈ്വസറി ബോര്‍ഡ് അംഗം വി ഡി ജയകുമാര്‍ മൂവാറ്റുപുഴ അഷ്റഫ് മൗലവിയെ സന്ദര്‍ശിച്ചു.
ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, രാഷ്ട്രീയ തടവുകാരെ നിരുപാധികം വിട്ടയയ്ക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടാം ദിവസമായ നാളെ കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ നിന്നാരംഭിച്ച് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും.