കാസര്‍ഗോഡ്: വിവാഹ നിശ്ചയത്തിന് പുറപ്പെട്ട നാലംഗ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു. കാഞ്ഞങ്ങാട് പുല്ലൊടിയിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന എല്ലാവരും രക്ഷപ്പെട്ടു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം. വേണുഗോപാലും കുടുംബവും പൊയ്നാച്ചിയില്‍ നിന്ന് മാലോം ഭാഗത്തേക്ക് വരുന്നതിനിടയിലായിരുന്നു അപകടം.
തീ കണ്ട് കുടുംബം പെട്ടന്ന് പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപ്പോഴേക്കും റോഡില്‍ കാര്‍ ആളികത്തിയിരുന്നു. ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.