കാസര്‍ഗോഡ്: വനംമന്ത്രി എ.കെ. ശശീന്ദ്രന് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വയനാട്ടിലെ മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മനുഷ്യനെ വന്യജീവികള്‍ക്ക് എറിഞ്ഞു കൊടുക്കുകയാണ്.
റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയെ ട്രാക്ക് ചെയ്യുന്നതില്‍ വനംവകുപ്പിനു വീഴ്ചയുണ്ടായി. വയനാട് ജില്ലയുടെ ചുമതല കൂടിയുള്ള ആളാണ് വനംമന്ത്രി. ശശീന്ദ്രന് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല. ഇറങ്ങി പോകണമെന്നാണ് ആവശ്യം. അദ്ദേഹം രാജിവയ്ക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.
സുല്‍ത്താന്‍ ബത്തേരിയില്‍ കടുവ ഇറങ്ങിയ സംഭവം ഐ.സി. ബാലകൃഷ്ണന് എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ അദ്ദേഹത്തെ പരിഹസിച്ച ആളാണ് വനംമന്ത്രിയെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.