കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തളാപ്പിലെ എസ്എന്‍ വിദ്യാമന്ദിറിന് സമീപത്തെ വീട്ടിലെ കിണറ്റിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കിണറിന് സമീപത്തുനിന്ന് മരിച്ചയാളുടേതെന്ന് കരുതുന്ന ചെരിപ്പും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.