തൃശൂര്‍: കൊട്ടിയൂരില്‍നിന്ന് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വനംമന്ത്രി എ.കെ.ശശീന്ദ്രന്.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് അന്വേഷണ ചുമതല. ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.ചൊവ്വാഴ്ചയാണ് കടുവയെ വനംവകുപ്പ് പിടികൂടിയത്. തുടർന്ന് തൃശൂർ മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനി ടെയാണ് പത്ത് വയസുള്ള ആണ്‍കടുവ ചത്തത്.
മരണകാരണം എന്താണെന്ന് വ്യക്തമല്ല. ജഡം പൂക്കോട് വെറ്റിനറി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ ശേഷം പോസ്റ്റ്മോർട്ടം നടത്തും.ഇരിട്ടി സ്വദേശിയായ പ്രദീഷിന്റെ കൃഷിയിടത്തിലെ കന്പിവേലിയില്‍ കുടുങ്ങിയ നിലയിലായിരുന്നു ചൊവ്വാഴ്ച കടുവയെ കണ്ടെത്തിയത്. പിന്നീട് ആറളം, തളിപ്പറമ്ബ് വനംവകുപ്പ് റേഞ്ചിലുള്ള ആർആർടി സംഘവും വയനാട്ടില്‍നിന്നുള്ള മയക്കുവെടി വിദഗ്ധരും ചേർന്ന് മയക്കുവെടി വച്ച് പിടികൂടുകയായിരുന്നു.