കോടഞ്ചേരി: ചെമ്പുകടവ് യുപി സ്കൂൾ വിദ്യാർത്ഥികളെ കണ്ണൂർ വിസ്മയ വാട്ടർ തീം പാർക്കിലേക്ക് ടൂർ പോയ വിദ്യാർത്ഥികളെ മറയാക്കി മാഹിയിൽ നിന്നും മദ്യം കടത്തി എക്സൈസ് പിടിയിലായ ചെമ്പുകടവ് യു പി സ്കൂളിലെ അധ്യാപകർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രധിഷേധിച്ച് എം എസ് എഫ് കോടഞ്ചേരി പഞ്ചായത്ത് കമ്മറ്റി നടത്തിയ മാർച്ച് പോലീസ് തടഞ്ഞു.സ്കൂളിലെ വിദ്യാർത്ഥിയുടെ പിതാവും കോടഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ എം ബഷീർ ഉദ്ഘാടനം ചെയ്തു.നടപടി എടുക്കാത്ത പക്ഷം മുസ്ലിം ലീഗ് സമരം ഏറ്റെടുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു ജില്ലാ എം എസ് എഫ് വൈസ് പ്രസിഡന്റ് കെ സി ശിഹാബ് കൈതപ്പോയിൽ മണ്ഡലം ജനറൽ സെക്രട്ടറി സി പി റിയാസ് സെക്കട്ടറി അസ്നിൽ പുതുപ്പാടി എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് റാഷിദ് സ്വാഗതവും കോടഞ്ചേരി പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ് ഹർഷിദ് നൂറാംതോട് നന്ദിയും പറഞ്ഞു….