കണ്ണൂര്‍: തലശ്ശേരി കോടതിയില്‍ ഏഴ് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം എട്ടായി.തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലെ പരിശോധനാ ഫലമാണ് പുറത്തു വന്നത്. ഒരാഴ്ച മുൻപാണ് തലശ്ശേരി ജില്ലാ കോടതിയില്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ജീവനക്കാര്‍ക്കുമടക്കം നൂറോളം പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടത്.