കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ ലൈംഗി കമായി പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന് സേസെടുത്തു. വനിതാ കമ്മീഷന് അംഗം ഇ. എം. രാധയാണ് കേസെടുത്ത കാര്യം അറിയിച്ചത്. അറിയിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ശ്രീകണ്ഠാപുരം പോലീസുമായി ബന്ധപ്പെട്ട ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇ. എം. രാധ അറിയിച്ചു. എസ് എം സി ക്ലിനിക്ക് നടത്തുന്ന പ്രശാ ന്ത് നായിക്ക് എന്ന ഡോക്ടര്‍ക്കെതിരെയാണ് പരാതി യുവതി നല്‍കിയത്. ഡോക്ടര്‍ ഉപദ്രവി ച്ചപ്പോള്‍ നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് യുവതി പറയുന്നു. ഡോക്ടര്‍ക്കെ തിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അറസ്റ്റ് ഉടനുണ്ടാകും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി ഡോക്ടറുടെ ക്ലിനിക്കിലെത്തിയത്. 11 മണിക്ക് എത്തിയ യുവതിയെ ആദ്യം ചെവിയില്‍ മരുന്ന് ഒഴിച്ച ശേഷം കാത്തുനില്ക്കാന് ആവശ്യപ്പെട്ടു. ബാക്കിയെല്ലാ രോഗികളും പോയ ശേഷമാണ് പരിശോധനക്കായി വീണ്ടും കയറ്റിയത്. അറ്റന്‍ഡറായ സ്ത്രീ മറ്റൊരു മുറിയിലേക്ക് പോയപ്പോഴാണ് ഡോക്ടര്‍ കടന്നു പിടിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു.
Home Crime & Court ചെവി വേദനയുമായി എത്തിയ യുവതിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന് സേസെടുത്തു