വണ്ടൻമേട്ടിൽ വീട്ടിനുള്ളിൽ കുഴഞ്ഞു വീണു മരിച്ച യുവാവിന്റെ മൃതദേഹം സംസ്കരിച്ചു. ബുധനാഴ്ച്ച പുലർച്ചെ മരിച്ച കീഴ്മാലി സ്വദേശി അൻപഴകന്റെ മകൻ ആനന്ദകുമാറിന്റെ മൃദഹേതമാണ് സംസ്കരിച്ചത്. വയറിളക്കും, ശർദിയുമുണ്ടായിരുന്ന ആനന്ദകുമാർ പൊടുന്നനെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. കോവിഡ് സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിലെത്തിച്ച മൃതദേഹം സ്രവ പരിശോധനക്ക് ശേഷം വെള്ളിയാഴ്ച്ച വൈകിട്ടോടെയാണ് സംസ്കരിച്ചത്. പരിശോധനയിൽ ഫലം നെഗറ്റീവാണെങ്കിലും കോവിഡ് ലക്ഷണം ഉണ്ടായിരുന്നതിനാൽ ജാഗ്രയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ.
ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് മാലിയിലെ കടകൾ പൊലീസ് അടപ്പിച്ചിരുന്നു. തൊഴിലാളിയായ കുമാറിന് മരിക്കുന്നതിനു രണ്ട് ദിവസം മുൻപ് തുടങ്ങി വയറിളക്കവും ശർദിലും അനുഭവപ്പെട്ടിരുന്നു. ബുധനാഴ്ച്ച പുലർച്ചെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.