ഇടുക്കി: അരിക്കൊമ്പന് ദൗത്യത്തില്‍ നിന്നും പിന്‍വാങ്ങാന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്. അരികൊമ്പനെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ആനക്കൂട്ടത്തിന്റെ ഇടയിലാണ് അരിക്കൊമ്പന് ഉള്ളതെന്നാണ് മനസ്സിലാക്കുന്നത്. തനിച്ച് കിട്ടുമ്പോഴാണ് മയക്കുവെടിവെക്കാനാവുകയെന്നും എ കെ ശശീന്ദ്രന് പറഞ്ഞു.’
മന്ത്രിയുടെ വാക്കുകള്‍
അവര്‍ പിന്മാറാതെ യുദ്ധഭൂമിയില്‍ തന്നെയുണ്ട്. ചൂട് കൂടുമ്പോള്‍ ദൗത്യം തുടര്‍ന്ന് കൊണ്ടുപോകുവാനാകുമോയെന്ന് എനിക്ക് സംശയം ഉണ്ട്. അവര്‍ മറ്റൊരു ഇടപെടലില്ലാതെ യുക്തിക്കനുസരിച്ച് ശ്രമം തുടരട്ടെ. നാളെ ദൗത്യം തുടരുമോയെന്ന് സംഘമാണ് തീരുമാനിക്കേണ്ടത്.’ മന്ത്രി പറഞ്ഞു. ചക്ക കൊമ്പനെയാണോ സ്പോട്ട് ചെയ്തതെന്ന് സംശയം ഉണ്ട്. നേരത്തെ പിടിക്കണമെന്നായിരുന്നു പദ്ധതി. എന്നാല്‍ ചിലര്‍ പരാതിയുമായി കോടതിയിലേക്ക് പോയി, അനാവശ്യകാരങ്ങള്ക്ക് കോടതിയിലേക്ക് പോകുമ്പോള്‍ സര്‍ക്കാരിന് അവര്‍ പറയുംപോലെയല്ലാതെ മുന്നോട്ട് പോകാനാകില്ല. ജനങ്ങളുടെ സാന്നിധ്യം ദൗത്യം പൂര്‍ത്തിയാക്കുന്നതിന് സഹായകരമല്ല എന്നും മന്ത്രി പറഞ്ഞു.