ഇടുക്കി: മൂന്നാര്‍ കന്നിമലയില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതില്‍ വ്യാപക പ്രതിഷേധം.
എല്‍ഡിഎഫും യുഡിഎഫും കെഡിഎച്ച് വില്ലേജില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. മൂന്നാര്‍ ടൗണില്‍ റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നുണ്ട്.
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവര്‍ സുരേഷ് കുമാറിന്റെ (46) പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. ഹൈറേഞ്ച് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൂന്നാര്‍ കന്നിമല ടോപ്പ് ഡിവിഷന് സ്വദേശിയാണ് മണി എന്നു വിളിക്കുന്ന സുരേഷ് കുമാര്‍.