നെടുങ്കണ്ടം: മാത്യു കുഴല്നാടന് എംഎല്‍എയുടെ ചിന്നക്കനാലിലെ റിസോര്‍ട്ട് ഭൂമിയിലുള്ള പുറമ്പോക്ക് ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്കി.സര്‍ക്കാര്‍ഭൂമി കൈയേറിയെന്ന വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍ ശരിവച്ച് റവന്യുവകുപ്പ് കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസില്‍ദാറാണ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.ഭൂമിയെറ്റെടുക്കുന്നതിന്റെ പ്രാഥമിക നടപടിയായി വില്ലേജ് ഓഫീസറോട് സര്‍വേ റിപ്പോര്‍ട്ട് വാങ്ങും. മാത്യു കുഴല്‍നാടന്റെ ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് സര്‍ക്കാര്‍ ഭൂമി കൈയേറിയതായി വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വില്ലേജ് അധികൃതര്‍ സ്ഥലം അളന്നപ്പോഴാണ് സര്‍ക്കാര്‍ ഭൂമി കണ്ടെത്തിയത്.