ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പുയര്‍ന്നു. 139.9 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയേതുടര്‍ന്ന് ഡാമിലേയ്ക്കുള്ള നീരൊഴുക്ക് തുടരുകയാണ്.
മുല്ലപ്പെരിയാറില്‍നിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 105 ഘനയടിയായി കുറച്ചിരുന്നു. പിന്നീട് ഇത് 300 ഘനയടിയായി കുട്ടുകയും ചെയ്തു.