ഇടുക്കി: മണിയാറന്‍കുടി – ഉടുമ്പന്നൂര്‍ റോഡ് ഉള്‍പ്പടെ പ്രധാനമന്ത്രി ഗ്രാം സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ 17 റോഡുകള്‍ക്ക് അന്തിമ അംഗീകാരം ലഭിച്ച സന്തോഷ വാര്‍ത്ത അറിയിക്കുകയാണ്. രണ്ട് പദ്ധതികളായിട്ടാണ് ഉടുമ്പന്നൂര്‍ – മണിയാറന്‍ കുടി റോഡ് പ്രവര്‍ത്തി ഏറ്റെടുക്കുന്നത്.
1) ഉടുമ്പന്നൂര്‍ – കൈതപ്പാറ 8.805 കിമി ന് 8.46 കോടിയും , 2) കൈതപ്പാറ – മണിയാറന്‍ കുടി ഭാഗം 9.735 കിമി. റോഡിന് 9.24 കോടിയും ഉള്‍പ്പെടെ 18.55 കിമി ദൂരമാണ് മണിയാറന്‍കുടി മുതല്‍ ഉടുമ്പന്നൂര്‍ വരെ പൂര്‍ത്തീകരിക്കപ്പെടുന്നത്. ഗ്രാമവികസന മന്ത്രാലയത്തിന്റെ (NRIDA) യുടെ അംഗീകാരം ലഭിക്കുക വഴി മണിയാറന്‍കുടി മുതല്‍ ഉടുമ്പന്നൂര്‍ റോഡിന് ഇനി അവശേഷിക്കുന്നത് വനം വകുപ്പിന്റെ അനുമതി മാത്രമാണ്. വനം വകുപ്പ് അനുമതിക്കു വേണ്ടി പകരം സ്ഥലം ലഭ്യമാക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 2 പദ്ധതികള്‍ക്കുമായി 17 കോടി 70ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. വനം വകുപ്പ് അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ ഉടുമ്പന്നൂര്‍ – മണിയാറന്‍ കുടി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയും. ദീര്‍ഘകാലമായി പീരുമേട് നിയോജക മണ്ഡലത്തിലെ 3) ഏലപ്പാറ പഞ്ചായത്തിലെ ജനങ്ങളുടെ ആവശ്യമായിരുന്ന എലപ്പാറ – ഹെലി ബിറിയ-ശാന്തിപ്പാലം റോഡിനും 7.75 കി.മീ ദൂരത്തിന് 7.20 കോടി രൂപയുടെ ഭരണാനുമതി നേടിയെടുക്കാന്‍ കഴിഞ്ഞു.
കഴിഞ്ഞ 6 മാസത്തിനിടയില്‍ ഗ്രാമവികസന മന്ത്രാലയത്തിന്റെ (NRIDA) കമ്മിറ്റിയില്‍ കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലത്തില്‍ അനുവദിച്ച 112 റോഡുകളില്‍ 17 എണ്ണം ഇടുക്കിയിലാണ്. ഏറ്റവും കൂടുതല്‍ ഇടുക്കിക്കാണ് അനുവദിച്ചത്
ഭരണാനുമതി ലഭിച്ച മറ്റ് പദ്ധതികള്‍
4) കുഞ്ചിത്തണ്ണി – ഉപ്പാര്-ടീ കമ്പനി റോഡ് (ബൈസണ്‍ പാലി പഞ്ചായത്ത് – 3.632 കി.മീ. ഭരണാനുമതി 3.69 കോടി രൂപ. 5) കാവക്കുളം – കോലാഹലമേട് ഏലപ്പാറ പഞ്ചായത്ത്, 6.74 കി.മീ. ഭരണാനുമതി 5.2 1 കോടി. 6) മാങ്കുളം – താളുങ്കണ്ടം – വെള്ളയം പാറ – 4. വിരിഞ്ഞ പാറ റോഡ് – 3.38 KM, ഭരണാനുമതി – 3.42 കോടി. 7) പള്ളിക്കുന്ന് – ചേരിയാര്‍ – മാന്‍ കുന്നേല്പ്പടി റോഡ് 3.9 KM , ശാന്തന്‍പാറ പഞ്ചായത്ത് ഭരണാനുമതി 3.85 കോടി. 8) വെണ്മണി – പള്ളി കൂടപടി – മീനുളിയാന്‍ പറ – വരിക്ക മുത്തന് റോഡ് വണ്ണപ്പുറം പഞ്ചായത്ത് 4.17 കി.മീ.. ഭരണാനുമതി – 4.21 കോടി.
9) പന്നിമറ്റം കുടയത്തൂര്‍- വെള്ളിയാമറ്റം- കുടയത്തൂര്‍ പഞ്ചായത്ത് 7.088 KM , 5.46 കോടി ഭരണാനുമതി. 10) വിമലഗിരി- അഞ്ചാനിപ്പടി- അമ്പലം പടി – പാണ്ടി പ്പാറ റോഡ് 4.817 കി.മീ 4.17 കോടി ഭരണാനുമതി. 11) പശുപ്പാറ – കരുന്തരുവി- ഉപ്പുതറ , 3.25 കി.മീ 3.16കോടി ഭരണാനുമതി. 12) പ്രകാശ് ഗ്രാം – 3rd Camp – കട്ടക്കാനം റോഡ് കരുണാപുരം പഞ്ചായത്ത് 4.756 KM , 4.81 കോടി രൂപ ഭരണാനുമതി. 13) കൊടികുത്തി- നബീസപാറ -തോയിപ്പാറ റോഡ് – പുറപ്പുഴ പഞ്ചായത്ത് 3.8 കി.മീ , 4.03 കോടി യുടെ ഭരണാനുമതി
ഇടുക്കി ജില്ലയില്‍ ഈ ഘട്ടത്തില്‍ 13 റോഡുകള്‍ക്ക് 71.863 കിമി ദൂരം 66.9754 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ മുവാറ്റുപുഴ- കോതമംഗലം നിയോജക മണ്ഡലങ്ങളില്‍ 4 പദ്ധതികള്‍ക്ക് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം അനുമതി നല്കി.
മുവാറ്റുപുഴ അസംബ്ളി നിയോജക മണ്ഡലത്തിലെ ആയവന- ആവോലി പഞ്ചായത്തിലെ 14) കാരിമറ്റം – ആവോലി രണ്ടാര്‍ റോഡ് 6.1 കി.മീ,4.29 കോടി. രൂപ, 15) ആരക്കുഴ – മാറാടി പഞ്ചായത്തിലെ കുരുക്കുന്നുപുരം- ഈസ്റ്റ് മാറാടി- ആരക്കുഴ-മൂഴി- റോഡ് 3.393 കിമി, 2.88 കോടി രൂപ, കോതമംഗലം അസംബ്ളി മണ്ഡലത്തിലെ 16) പരീക്കണ്ണി- മങ്ങാട്ടുപ്പടി-സ്റ്റേഡിയം- ഉപ്പുകളം- ചിറമേല്‍പ്പടി-പൈമറ്റം- മുളമാരിച്ചിറ റോഡ് 4.486 കിമി, 4.46 കോടി രൂപ, 17) കരിങ്ങാട്ടുഞ്ഞാല്- എറമ്പ്ര- മൈലൂര്‍- ഒലിക്കാട്ടുപടി- സംഗമം കവല-ആന്റണി കവല-കടുംപിടി റോഡ് 8.012 KM., 7.1537 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
തുടര്‍ന്ന് വരുന്ന മാസത്തെ എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ വച്ച് മൂവാറ്റുപുഴ, ആയവന പഞ്ചായത്തിലെ കടുംപിടി പാലത്തിന് അംഗീകാരം ലഭിക്കും. 110 മീറ്റര്‍ നീളത്തില്‍ 8.70 കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഈ ഘട്ടത്തില്‍ 17 പദ്ധതികള്‍ക്കായി 93.854 കി.മീ ദൂരം റോഡിന്, 85.77 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഈ ഘട്ടത്തില്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രി, മന്ത്രാലയം ഉദ്യോഗസ്ഥര്‍, സംസ്ഥാനത്തെ മന്ത്രി, വകുപ്പ് തലഉദ്യോഗസ്ഥര് എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായി എം.പി. അറിയിച്ചു.