കോവിഡ് രോഗികളുമായി ബന്ധപ്പെട്ടുണ്ടായ സമ്പര്‍ക്കത്തെ തുടര്‍ന്ന് അടിമാലി ഫയര്‍ഫോഴ്സ് യൂണിറ്റ് അടച്ചു. രാജാക്കാട് പ്രഥാമിക ആരോഗ്യ കേന്ദ്രത്തില്‍ കോവിഡ് സ്ഥികരിച്ച രോഗികളുമായി നേരിട്ട് ഫയര്‍ഫോഴ്സ് ജീവക്കാര്‍ക്ക് സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് യുണിറ്റ് അടച്ചത്. 8 ജീവനക്കാരാണ് നിരീക്ഷണത്തിലായത് കഴിഞ്ഞ 14 ന് രാജാക്കാട് ആരോഗ്യ കേന്ദ്രത്തില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് അടിമാലിയില്‍ നിന്ന് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ എത്തിയത്. ഇവരെ സഹായിച്ച ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ശനിയാഴ്ച കോവിഡ് സ്ഥികിച്ചതിനെ തുടര്‍ന്നാണ് യുണിറ്റിലെ 3 പേര് ഒഴികെ ഉള്ളവര്‍ നിരീക്ഷണത്തിലായത് ഇവരെ ഫയര്‍ഫോഴ്സ് യുണിറ്റില്‍ തന്നെയാണ് നീരിക്ഷണത്തിലാക്കായിരിക്കുന്നത്.