മൂവാറ്റുപുഴ: നഗരത്തെ ഇളക്കിമറിച്ച് രണ്ടായിരം ഡീനുമാര്‍ മൂവാറ്റുപുഴയില്‍ റോഡ്ഷോ നടത്തി. ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പര്യടനം ആവേശക്കടലാക്കി മാറ്റിയാണ് ശനിയാഴ്ച യുഡിവൈഎഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ റോഡ് ഷോ സംഘടിപ്പിച്ചത്. വൈകുന്നേരം കെ.എസ്.ആര്‍ടിസി സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച റോഡ് ഷോയിൽ പ്ലക്കാര്‍ഡുകളും ഡീനിന്റെ ചിത്രങ്ങളും കൊടിതോരണങ്ങളുമായി യുവാക്കളുടെ സംഘം അണി നിരന്നിരുന്നു. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ആവേശപൂര്‍വമാണ് പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനായി പ്രചരണം സംഘടിപ്പിച്ചത്.പട്ടണം ചുറ്റി റോഡ് ഷോ കീചേരിപ്പടിയിൽ നടന്ന പൊതുസമ്മേളനം വി.ടി.ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് വാഴയ്ക്കൻ, കെ.എം.അബ്ദുൾ മജീദ്, കെ.എം.സലിം ജോയി മാളിയേക്കൽ പി.പി.എൽദോസ്സ്,മുഹമ്മദ് റഫീക്ക്, സുബൈർ പോയാലി, ഹാഷിം മുഹമ്മദ്, ജോമോൻ കുന്നംപുറം, രതീഷ് ചാങ്ങാലിമറ്റം, ബിനിൽ ജോൺ, ഷാൻ മുഹമ്മദ്