ഇടുക്കി : തമിഴ്നാട് അതിര്‍ത്തി മേഖലയിലും വൃഷ്ടിപ്രദേശത്തും മഴയുടെ ശക്തി കുറഞ്ഞതോടെ മുല്ലപെരിയാര്‍ അണക്കെട്ട് തുറക്കില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ് ജലനിരപ്പ് നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറക്കാത്തത്. നിലവില്‍ 138.6 അടിയാണ് ജലനിരപ്പ്. സെക്കന്റില്‍ 2608 ഘന അടി വെള്ളമാണ് ഡാമിലേക്കെത്തുന്നത്.142 അടിയാണ് പരമാവധി സംഭരണ ശേഷി.