ഇടുക്കിയില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി പുഷ്പക്കണ്ടത്താണ് മധ്യവയസ്കയായ മകളെയും അവരുടെ വൃദ്ധയായ അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കാനത്തില്‍ ലളിതമ്മയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ 82 വയസുള്ള അമ്മ മീനാക്ഷിയമ്മയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട് പൂട്ടിയ നിലയിലായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.