ഉടുമ്പന്‍ചോല : പാമ്പാടുംപാറ എസ്റ്റേറ്റിലെ തൊഴിലാളികളെ സന്ദര്‍ശിച്ചു വോട്ട് അഭ്യര്‍ത്ഥിച്ച്് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് രാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. അഞ്ഞൂറോളം വരുന്ന ഏലം, കാപ്പി തൊഴിലാളികളയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്.തുടര്‍ന്ന് ഏലം ഗവേഷണ കേന്ദ്രത്തില്‍ എത്തി ജീവനക്കാരെയും തൊഴിലാളികളെയും കണ്ടും ഡീന്‍ വോട്ട് അഭ്യര്‍ത്ഥിച്ചു.തൊഴിലാളികള്‍ക്ക് വേണ്ടി നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മപ്പെടുത്തിയാണ് ഡീന്‍ കുര്യാക്കോസ് വോട്ട് തേടിയത്.
പാമ്പാടുംപാറ ബ്ലോക്ക് ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം, പി.എം.ജിഎസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാമ്പാടുംപാറ – ആദിയാര്‍പുരം റോഡ് എന്നി പദ്ധതികളാണ് പാമ്പാടും പാറ പ്രദേശത്ത് നടപ്പിലാക്കിയത്.ഇത് കൂടാതെ ടെന്‍ഡര്‍ നടപടികളിലേക്ക് കടന്ന കട്ടപ്പനയിലെ ഇ.എസ്.ഐ ആശുപത്രി പദ്ധതിയും ഇവിടുത്തെ തൊഴിലാളികള്‍ക്ക് പ്രയോജനം ചെയ്യ്തു.