മുവാറ്റുപുഴ :തെരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കി യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്.
ഉച്ചക്ക് വെള്ളൂർക്കുന്നം ശ്രീ മഹാദേവ ക്ഷേത്രം സന്ദർശിച്ചാണ് ഡീൻ മുവാറ്റുപുഴയിൽ പ്രചരണം തുടങ്ങിയത്. ക്ഷേത്രത്തിലെ തിരുവാതിര വിശേഷാൽ പൂജകളിലും പ്രസാദ ഊട്ടിലും പങ്കെടുത്ത യുഡിഎഫ് സ്ഥാനാർത്ഥി ക്ഷേത്രം ഭാരവാഹികളെയും വിശ്വാസികളെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.
നഗരസഭ ചെയർമാൻ പി.പി എൽദോസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ, നഗരസഭ കൗൺസിലർ അമൽ ബാബു, ട്രസ്റ്റ് പ്രസിഡന്റ് ബി.ബി കിഷോർ, ട്രഷറർ പി രഞ്ജിത്ത്, ട്രസ്റ്റ് ബോർഡ് മെംബർ കെ.ബി വിജയകുമാർ, ജനറൽ കൺവീനർ വി കൃഷ്ണസ്വാമി എന്നിവർ ഡീൻ കുര്യാക്കോസിനൊപ്പം ഉണ്ടായിരുന്നു.