വനത്തിലൂടെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ കാട്ടാന ചവിട്ടിക്കൊന്നു. ഇടുക്കി നെടുങ്കണ്ടം തേവാരം മേട്ടില്‍ തമിഴ്നാട് സ്വദേശി രാസാങ്കമാണ് കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. കേരള തമിഴ്നാട് വനമേഖലയായ തേവാരംമെട്ടിലെ വനാതിര്ത്തിയിലുടെ ഉടുമ്പന്‍ചോലയിലേക്ക് വരുന്നതിനിടെയാണ് സംഭവം. ഇടുക്കി നെടുങ്കണ്ടം തേവാരം മേട്ടില്‍ കാട്ടാന ഒരാളെ ചവിട്ടിക്കൊന്നു. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപെട്ടു.