മൂന്നാര്‍ : മൂന്നാറില്‍ അക്രമകാരിയായ കാട്ടാനയുടെ മുന്നില്‍ നിന്ന് ഫൊട്ടോയെടുത്ത് സാഹസം കാണിച്ച യുവാക്കള്‍ക്കെതിരെ കേസ്. രണ്ടുപേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പന്റെ മുന്നിലായിരുന്നു യുവാക്കളുടെ സാഹസം. ഓള്‍ഡ് മൂന്നാര്‍ സ്വദേശികളായ സെന്തില്‍, രവി എന്നിവര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. സെന്തില്‍ ആനയുടെ മുന്നില്‍ നിന്ന് പോസ് ചെയ്തപ്പോള്‍ രവി ഫൊട്ടോയെടുക്കുകയായിരുന്നു. ചിത്രം ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ വ്യാപകമായി പ്രചരിക്കുകയും വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുകയുമായിരുന്നു.