ഇടുക്കി: നെടുങ്കണ്ടത്ത് ഗൃഹനാഥനെ വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റ് മരിച്ചു. നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കല്‍ സണ്ണിയാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി 11 മണിയോടെ സണ്ണിയുടെ മുറിയില്‍നിന്ന് വെടിയൊച്ചപോലെ ശബ്ദം കേട്ടതായി ഭാര്യ അടക്കമുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് തൊട്ടടുത്തമുറിയില്നിന്ന് ഭാര്യ വന്നുനോക്കിയപ്പോള്‍ ചോരയില്‍കുളിച്ചനിലയിലാണ് ഗൃഹനാഥനെ കണ്ടത്.
മൃതദേഹത്തില്‍ കഴുത്തിലും കൈകളിലും ഉള്‍പ്പെടെ മുറിവുകളുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.