മൂവാറ്റുപുഴ: ഇടുക്കി പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ.ജോയ്സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എല്‍ ഡി എഫ് ആവോലി ലോക്കല്‍ റാലിയും പൊതുസമ്മേളനവും നടത്തി.

ആനിക്കാട് സെന്റ് ആന്റണീസ് എല്‍ പിസ്കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച റാലി അടൂപറമ്പില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ കെ.ഇ.മജീദ് അധ്യക്ഷത വഹിച്ചു. എല്‍ ഡി എഫ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കല്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ എന്‍.അരുണ്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ എ അന്‍ഷാദ്, എല്‍ ഡി എഫ് മുവാറ്റുപുഴ നിയമസഭ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എം ആര് പ്രഭാകരന്, വി കെ ഉമ്മര്‍, കുര്യാച്ചന് എന്നിവര്‍ സംസാരിച്ചു.