ഇടുക്കി: കാട്ടാനയെ കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് വീണുപരിക്കേറ്റു. ഇടുക്കി ബിഎല്‍ റാം സ്വദേശി പാല്ത്തായ്ക്കാണ് പരിക്കേറ്റത്.ഇവരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ ഏഴരയോടെയാണ് സംഭവം. മുൻപഞ്ചായത്തംഗം കൂടിയായ പാല്‍ത്തായ് മറ്റൊരു വീട്ടമ്മയ്ക്കൊപ്പം നടന്നുവരികയായിരുന്നു. ഈസമയം കാട്ടാന ഇവർക്കു നേരെ പാഞ്ഞടുത്തതോടെ ഇരുവരും ഭയന്നോടി.
ആനയില്‍ നിന്ന് രക്ഷപെടാൻ പാല്‍ത്തായ് മുപ്പതടിയോളം ഉയരമുള്ള തിട്ടയില്‍ നിന്ന് താഴേക്ക് ചാടി. ഈ വീഴ്ചയിലാണ് അവർക്ക് പരിക്കേറ്റത്. ഇതിനു പിന്നാലെ നാട്ടുകാർ ബഹളംവച്ച് ആനയെ തുരത്തിയ ശേഷം പാല്‍ത്തായിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൈക്കും കഴുത്തിനും പരിക്കേറ്റ വീട്ടമ്മയ്ക്ക് ശ്വാസതടസവുമുണ്ടായി.